
സത്യത്തില്‍ എന്തോന്നാണ് മക്കളേ..കരിവാരമാചരിച്ച് നിങ്ങള്‍ ഇവിടെ കാട്ടിക്കൂട്ടാന്‍ ഉദ്ദേശിക്കുന്നത്.? ബൂലോകത്തെ ചിലരുടെ ബ്ളോഗുകള്‍ അവരുടെ അനുവാദം ചോദിക്കാതെ അടിച്ചുമാറ്റിയ നടപടി ശരിയാണെന്ന് അന്യന്‍ ഒരിക്കലും പറയില്ല. കോപ്പിയടിക്കെതിരാണെങ്കില്‍ ബൂലോകത്തെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും സംശയമില്ല. അതിന് ഒരുമിച്ച് നിന്നൊരു തീരുമാനമെടുത്ത് പ്രതികരിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ വെറുതെ പോയി കടിക്കുന്ന പട്ടിയുടെ വായില്‍ കയ്യിട്ട് കടി കൊണ്ട് ഇളിഞ്ഞവര്‍ക്ക് പിന്തുണയും കൊണ്ട് രംഗത്തിറങ്ങുന്ന പരിപാടി എല്ലാവര്‍ക്കും അത്രയ്ക്കങ്ങ് ദഹിക്കില്ല.
എന്താണ് ഈ പൊല്ലാപ്പുകള്‍ക്കെല്ലാം തുടക്കമായത് എന്ന് പോലും അറിയാത്ത ചില വീരന്‍മാരും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടക്കുന്നത് കാണുമ്പോള്‍ ചിരിച്ചിട്ട് നിക്കാനും ഇരിക്കാനും വയ്യ. കേരള്‍സ് ഡോട്ട് കോം ബ്ളോഗിലെ ചിലരുടെ കവിതകളുടെയും കഥകളുടെയും ലിങ്കുകള്‍ തങ്ങളുടെ ഹോംപേജില്‍ കൊടുക്കുന്നത് മിന്നാമിനുങ്ങ് സജിയണ്ണന്‍ എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തി. നല്ലതു തന്നെ. അതിന് ശേഷം ആ പോസ്റ്റ് വായിച്ച് കേരള്‍സിലേക്ക് മെയില്‍ അയച്ചവരുടെ പോസ്റ്റ് ലിങ്കുകള്‍ കേരള്‍സ് ഡോട്ട് കോം പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്തു. സജി എടുത്തിട്ട വിഷയം സജി തന്നെ ഏകദേശം ഒരു സൈഡാക്കി കലാശക്കൊട്ടു കൊട്ടിയതാണ്. എന്നാല്‍ അവിടെ നിന്നും രണ്ട് മുഴം അധികം ചാടി കേരള്‍സിലേക്ക് നേരിട്ട് മെയില്‍ ചെയ്ത് അതാക്കും ഇതാക്കും എന്ന് വിളിച്ച് പറഞ്ഞ് സംഭവമാക്കിയതിനാണ് ഇഞ്ചിപ്പെണ്ണിന് പണികിട്ടിയത്.
(അല്ല ഞാനൊന്നു ചോദിക്കട്ടെ, കേരള്‍സിലും മറ്റ് സൈറ്റിലുമൊക്കെ കൊടുത്ത ലിങ്കുകള്‍ യഥാര്‍ത്ഥത്തില്‍ നല്ലൊരു പരസ്യം തന്നെയല്ലേ. ബ്ളോഗിലെ പല ഉണക്ക ബ്ളോഗുകള്‍ വരെ അതില്‍ വന്നുവെന്നത് അത്തരം ഉണക്കബ്ളോഗിണ്റ്റെ ഉടമകളെ സംബന്ധിച്ചിടത്തോളം ഗുണമുളള കാര്യമാണെന്നാണ് അന്യന് തോന്നുന്നത്. കേരള്‍സില്‍ തന്നെ പോസ്റ്റ് ചെയ്ത നല്ല പോസ്റ്റുകളില്‍ പലതിനും ബ്ളോഗന്‍മാരുടെ മെയില്‍ ഐ ഡി വരെ കൊടുത്തുവെന്ന കാര്യവും ഇതിനോട് കൂട്ടിവായിക്കണം :) )
നാലുപേര്‍ കാണാത്ത ബ്ളോഗിലെ ചവറുകളെല്ലാം രണ്ടുമൂന്ന് പേരെങ്കിലും കണ്ടല്ലോയെന്ന് ഉള്ളില്‍ ആശ്വസിക്കുന്നവരാണ് ഇതിനെതിരെ രംഗത്തുവന്നതെന്ന് പരസ്യമായ രഹസ്യം.
പിന്നെ മഴത്തുള്ളിക്കിലുക്കത്തിണ്റ്റെ കാര്യം. ബൂലോകത്തില്‍ ഇന്ന് കിടന്നുകാറുന്ന മിക്ക ബ്ളോഗന്‍മാരും അവരുടെ കന്നിബ്ളോഗ് തുടങ്ങുന്നതിന് മുമ്പെ മഴത്തുള്ളിക്കിലുക്കം ഇവിടെയുണ്ട്. മന്‍സൂറും, പ്രയാസിയും, സഹയാത്രികനുമെല്ലാം ബ്ളോഗന്‍മാരുടെ അനുവാദത്തോടെ തന്നെ കവിതകളും മറ്റും അതിമനോഹരമായി ഡിസൈന്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. മഴത്തുള്ളിക്കിലുക്കമെന്ന ബ്ളോഗ് എന്തെന്നറിയാത്തവരല്ല ബൂലോകത്തെ പലരും. പിന്നെ മഴത്തുളളി ഡോട്ട് കോമില്‍ മന്‍സൂറിണ്റ്റെ ബ്ളോഗിണ്റ്റെ ലിങ്ക് കണ്ടതാണ് ചിലര്‍ക്ക് പ്രശ്നം. തിരിച്ചും. ഒരു നല്ല വെബ് സൈറ്റെന്ന നിലയിലാണ് അതിലേക്ക് - അതും ബ്ളോഗില്‍ വരുന്നതിന് മുമ്പ് - ചിത്രങ്ങളും മറ്റും അയയ്ച്ചതെന്ന് മന്‍സൂറ്‍ തന്നെ ഏറ്റുപറഞ്ഞതാണ്. മഴത്തുള്ളി ഡോട്ട് കോമില്‍ മന്‍സൂറ്‍ മെമ്പറാണെങ്കില്‍ ഇമെയില്‍ വഴി രചനകള്‍ അയച്ചുകൊടുക്കേണ്ടതില്ല എന്ന വസ്തുത മനസ്സിലാക്കാനുള്ള സാമാന്യബോധം പോലുമില്ലാത്തവരെക്കുറിച്ച് എന്തുപറയാനാണ്.
സൈറ്റില്‍ ലിങ്ക് കണ്ടതിണ്റ്റെ മാത്രം പേരില്‍ മന്‍സൂറിണ്റ്റെ രക്തത്തിന് വേണ്ടി മുറവിളികൂട്ടിയവരോട് ഒരു ചോദ്യം. നിങ്ങളുടെയെല്ലാം ഒര്‍ക്യൂട്ട് കമ്മ്യൂണിറ്റിയില്‍ ഉള്ള എല്ലാവരുമായും നിങ്ങള്‍ക്ക് നേരിട്ട് ബന്ധമുണ്ടോ. ആ കമ്മ്യൂണിറ്റി നിര്‍മ്മിച്ചയാളുടെ പ്രൊഫൈലില്‍ കാണുന്ന വിവരമല്ലാതെ അവരെക്കുറിച്ച് മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് അറിയാമോ. ആ കമ്മ്യൂണിറ്റിയില്‍ നിങ്ങളുടെ ഓര്‍ക്കൂട്ടും ഉണ്ടെന്ന കാരണത്താല്‍ ആ കമ്മ്യൂണിറ്റി നിങ്ങളുടെത് കൂടിയാണെന്ന് വരുമോ....ഹേ... ??? മന്‍സൂറിനെതിരെ തറവാടിയുടെ വിശാലമായ അലക്ക് ആദ്യം കണ്ടു. തറവാടിയുടെ ആവറേജ് മനസിലാകുന്ന രീതിയിലായിരുന്നു അതിലെ വാക്കുകളും ആരോപണങ്ങളും. പിന്നെ മന്‍സൂറിനും, പ്രയാസിയ്ക്കും എതിരെ അഞ്ചല്‍ക്കാരണ്റ്റെ വിമര്‍ശനം കണ്ടു.
അതെ കമ്മ്യൂണിറ്റി നടത്തിപ്പുകാരനായ സഹയാത്രികനെ എന്തുകൊണ്ടാണ് പേരെടുത്ത് പറഞ്ഞ് നന്നായി വിമര്‍ശിക്കാത്തതെന്ന് ബൂലോകത്തിലെ ഒരു പുലിയും എന്തിന് ഒരെലി പോലും ചോദിച്ചു കണ്ടില്ല. സഹയാത്രികനുമായുള്ള അടുപ്പമാവാം.. ഒരു പക്ഷേ...... സഹയാത്രികനെ മെല്ലെ വിവാദത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രേരിപ്പിച്ചത്... ... . അതാവാം സഹയാത്രികനെ മെല്ലെ വിവാദത്തില്‍ നിന്നും ഒഴിവാക്കിയത്. മഴത്തുള്ളിക്കിലുക്കത്തിണ്റ്റെ കമ്മ്യൂണിറ്റിയില്‍ നിന്ന് മൂന്നാലു പേര്‍ ഇതിനകം തന്നെ പ്രതിഷേധിച്ചിറക്കിക്കഴിഞ്ഞു. അവിടെനിന്നിറങ്ങിപ്പോയവര്‍ കാര്യമായ സംഭാവനയൊന്നും കമ്മ്യൂണിറ്റിയിലേക്ക് ഉണ്ടാക്കിയിട്ടില്ലെന്ന് ഏത് ബ്ളോഗനും എളുപ്പം മനസ്സിലാവും... അതുകൊണ്ട് പ്രിയബ്ളോഗന്‍മാരെ ബ്ളോഗികളെ...നിങ്ങള്‍ ഈ അലക്ക് ദയവായി ഒഴിവാക്കൂ...ബൂലോകത്തില്‍ എവിടെ നോക്കിയാലും ഇപ്പോള്‍ കരിഞ്ഞിട്ട് നിക്കാന്‍ വയ്യാതായി. പ്രതിഷേധത്തിണ്റ്റെ പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന പ്രഹസനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്വയം വിഡ്ഢികളാകാതിരിക്കൂ... (വെറുതെ കരിവാരത്തിന് പിറകേ പോകുന്നവര്‍ തങ്ങളുടെ തല ഒന്ന് നേരാംവിധം വര്‍ക്ക് ചെയ്യുവാനുള്ള സാവകാശമെങ്കിലും അനുവദിച്ചാല്‍ എത്ര നന്നായിരുന്നു.. )
29 comments:
പണ്ട് ഇതേ ചേച്ചി തന്നെ ലോനപ്പന്‍ എന്ന വി വി എന്ന ദേവദാസിനെതിരെ കമ്പനിയില്‍ മെയില്‍ അയച്ച് അദ്ദേഹത്തിന്റെ പണി കളഞ്ഞപ്പോള്‍ ആ ലോനപ്പനു ഐക്യദാര്‍ഢ്യവുമായി ആരേയും ഇതുപോലെ കരിയുമായി കണ്ടില്ലല്ലോ.
ഇപ്പോള്‍ സംഭവിക്കുന്നത് ഒരു ഗൂഢാലോചനയാണ്. ബൂലോകത്ത് മുഖം നഷ്ടപ്പെട്ടുതുടങ്ങിയ ഒരാള്‍ക്ക് ഒരു മുഖം (പൊയ്മുഖം) വച്ചുകൊടുക്കുന്ന പരിപാടി. ഇതിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്.
സുഹൃത്തേ.. ഈ പോസ്റ്റ് കണ്ടപ്പോള്‍ 'വെറുതേ കടിക്കുന്ന പട്ടിയുടെ വായില്‍ കയ്യിട്ട് കടി വാങ്ങേണ്ടല്ലോ' എന്ന് വിചാരിച്ച് എനിയ്ക്ക് കമറ്റ് എഴുതാതെ പോകാമായിരുന്നു. പക്ഷെ, മനസ്സില്‍ തോന്നിയ കാര്യം ഒന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യാതെ പോകുന്നത് ശരിയല്ല എന്ന കാരണത്താല്‍ ഒരു അഭിപ്രായം പറയുന്നു.
'കൂട്ടായ തീരുമാനമെടുത്ത് നടപടി എടുത്താല്‍ മതി' എന്ന താങ്കളുടെ വാദത്തോട് യോജിക്കുമ്പോള്‍ തന്നെ, 'ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ' എന്ന തരത്തിലുള്ള അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊള്ളട്ടെ.
എന്തൊക്കെയായാലും സഭ്യതയുടെയും മര്യാദയുടേയും അതിരുകള്‍ ലംഘിച്ചുള്ള വാക്കുകളും പ്രവര്‍ത്തികളുമാണ് kerals.com ല്‍ നിന്നുണ്ടായിട്ടുള്ളതെന്ന് അതിന്റെ ഫുള്‍ ഹിസ്റ്ററി വായിച്ച എനിയ്ക്ക് മനസ്സിലായിട്ടുണ്ട്. അത് മനസ്സിലാക്കിയ നല്ലൊരു ശതമാനം ബ്ലോഗര്‍മാരാണ് ഇവിടെ പ്രതികരിച്ചിരിക്കുന്നത്.
ഭീഷണിയോ അസഭ്യങ്ങളോ ആരു ചെയ്താലും മര്യാദയല്ല. അത്തരം ഫാസിസ്റ്റ് നടപടികളെ ചോദ്യം ചെയ്യാനുള്ള മനോഭാവം തെറ്റാണെന്ന് പറയുന്നത് ശരിയല്ല. 'എന്തിന് വല്ലവരുടേയും കാര്യത്തില്‍ ഇടപെട്ട് റിസ്ക് എടുക്കണം' എന്ന ചിന്ത സ്വാര്‍ത്ഥതയുടെ ലക്ഷണമാണ്.
അതുകൊണ്ട്, ഏതെങ്കിലും ഒരു ബ്ലോഗറെയോ ആ ബ്ലോഗറെ സപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് സഹ ബ്ലോഗേര്‍സിനേയോ വിമര്‍ശിച്ച ഈ നടപടി അത്ര ശരിയാണെന്ന് തോന്നുന്നില്ല.
സുഹൃത്തെ,
കേരള്‍സിന്റെ തറ പരിപാടിയെ അംഗീകരിച്ച താങ്കളെ ഞാന്‍ അനുമോദിക്കട്ടെ.
മര്യാദ കേടിനുള്ള ചികിത്സയാണ് മോഷണം പോയവരും അല്ലാത്തവരുമായ ബ്ലോഗര്‍മാര്‍ ഒത്തൊരുമയോടെ നിന്ന് കേരള്‍സിന്‍ നല്‍കിയത്. താങ്കളുടെ അധീനതയിലുള്ള ഒരു വസ്തുവെ ഞാന്‍ താങ്കളുടെ അറിവോ സമ്മതമോ കൂടാതെ എന്റേതാക്കുന്നത് ശരിയായ നടപടിയാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ കേരള്‍സ് ചെയ്തതും ശരിയാണെന്ന് പറയാം...
തല ഒന്ന് നേരാംവിധം വര്‍ക്ക് ചെയ്യാത്ത ചിലരുടെ വിഡ്ഢിത്തരമായി കരുതി തള്ളിയേക്കൂ സാര്‍.
എന്തിനിത്ര വേവലാതി
ചെലയ്ക്കാണ്ട് ബ്ലോഗ് കറപ്പിക്കെടാ ചെക്കാ
മോനേ.... ,അന്യാ......
ജ്ജ് പറഞ്ഞത്...ശരിതന്നെ...
ഇവിടെ ചില കുട്ട്യോള്
എന്തൊക്കെയോ പൊറാട്ടുനാടകം കളിക്കാണ്.... കരിവാരവും... കരിയാത്തവാരവുമൊക്കെയായി.....
പക്ഷേ അനോണിയായി തന്നെയാ...
നമ്മളും കമണ്റ്റണത്.....
എന്താച്ചാല്‍......
ആ തറവാടി .... ന്ന് പേരുള്ള
ബലാല്‍ ചെയ്തത്...
ഒരു നല്ല തറവാടിയ്ക്ക് ചേര്‍ന്നപണിയല്ല....... വെറുതെ കേറി മെനഞ്ഞിട്ട്
തെറി കേട്ട നരന്ത് പെണ്ണിന് വക്കാലത്തുമായി ഓനുംഓണ്റ്റെ ചില ആള്‍ക്കാരും കൂടി നമ്മടെ പ്രയാസിയ്ക്കിട്ടാ....
ഉണ്ടാക്കിയത്......
അതിനെ ഇവരെങ്ങനെയാ... ന്യായീകരിക്കുന്നത്......
ടോ..... നീര്‍ക്കോലീ.....
നീ കടിച്ചാലൊന്നും...
ഇക്കാലത്ത് അത്തായം മുടങ്ങില്ല,...
താങ്കള്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കാനാവില്ലെങ്കിലും വളരെ നല്ല രീതിയില്‍
ബ്ലോഗ്ഗിംഗ് നടത്തിയിരുന്ന ചില ബ്ലോഗ്ഗേഴ്സ്സിനേയും,കമ്മ്യൂണിറ്റിയേയും അനാവശ്യമായി ഈ പ്രശ്നത്തിലേക്ക് വലിച്ചിട്ടത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഒന്ന് അന്വേഷിക്കാനുള്ള താല്പര്യം പോലും കാട്ടാതെ മനസ്സിലുള്ളത് വെട്ടിത്തുറന്നെഴുതി മന്‍സൂറിനെപ്പോലുള്ള ബ്ലോഗ്ഗേഴ്സിനെ കരിവാരിത്തേച്ചത് ഒട്ടും ശരിയായില്ല.
ആ കമ്മ്യുണീയിലെ ഒരംഗം എന്ന നിലയിലുള്ള ന്യായീകരണമല്ല ഇത്.
മറിച്ച് തന്റെ ബ്ലോഗ്ഗില്‍ താനിഷ്ടപ്പെടുന്ന ഒരു സൈറ്റിന്റെ ലിങ്ക് കൊടുത്തതിന്റെ പേരില്‍
കാര്യമായ അന്വേഷണം നടത്താതെ കരിവാരിത്തേക്കുന്നത് ബ്ലോഗ്ഗിന് ഒരിക്കലും
ഗുണം ചെയ്യില്ല എന്നതാണ് എന്റെ പക്ഷം..
ഹായ്...
ആദ്യത്തെ അനോണിച്ചേട്ടണ്റ്റെ
അഭിപ്രായംഎനിക്ക് പെരുത്തിഷ്ടമായി....
താങ്കള്‍ പറഞ്ഞതാണ് ശരി... എന്നാലും അനോണിയായി വന്ന് കമണ്റ്റിടണ്ടായിരുന്നു....
ഇപ്പോള്‍ പോസ്റ്റിനെ അംഗീകരിച്ചുകൊണ്ട്
കമണ്റ്റിട്ട താങ്കള്‍ യഥാര്‍ത്ഥ പേരില്‍ എതിരായ കമണ്റ്റിടുമെന്ന്‌എനിക്കുറപ്പാണ്.....
കാരണം; തല്ലു കിട്ടുന്നവണ്റ്റെയല്ല കൊടുക്കുന്നവണ്റ്റെ കൂടെയാണ്..
കൂടുതല്‍ ആളു കാണുക....
എന്താ ശരിയല്ലേ... മാഷേ... ?
പിന്നെ രണ്ടാമത്തെ അനോണിയോട്
'വേവലാതിയൊന്നുമല്ല മാഷേ...
ഞാനെണ്റ്റെ അഭിപ്രായം
പറഞ്ഞുഅത്ര മാത്രം.... '
സൂര്യോദയത്തിനോട്..
താങ്കളുടെ മാന്യമായ പ്രതികരണത്തിന് നന്ദി... പക്ഷേ..താങ്കള്‍ ചോദിച്ച ചോദ്യം ഒന്നു തിരിച്ചുചോദിച്ചോട്ടെ....
ഇത് മന്‍സൂറിണ്റ്റെ കാര്യത്തിലും ബാധകമല്ലേ.......
ചാണക്യന്‍,,,
കേരള്‍സിണ്റ്റെ തറപരിപാടിയെ
ഞാന്‍ ഹാര്‍ദ്ദമായി അംഗീകരിച്ചിട്ടില്ല...
ചിലരുടെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാന്‍ നടത്തുന്നഐക്യദാര്‍ഢ്യപ്രഖ്യാപനത്തോടേ... എതിര്‍പ്പുള്ളൂ......
നീര്‍ക്കോലീ.....
തനിക്ക് സ്വന്തമായി ഒരഭിപ്രായമില്ലേടോ....... ബ്ളോഗ് കറുപ്പിക്കണം പോലും....
എന്താ ഇവിടെയാരെങ്കിലുംചത്തോ..... രണ്ടാളോടുന്നത് കാണുമ്പോള്
കൂടെ ഓടുന്ന ചിന്താഗതിയാണോ... നീര്‍ക്കോലീ....തനിക്ക്....... ????
ഈ പോസ്റ്റെഴുതിയ അന്യനോടൊന്നും പറയാന്‍ അശംസകള്‍ മാത്രം. ;)
ദ്രൗപതിയോട് ,
മഴത്തുള്ളിയുടെ ലിങ്ക് മന്‍സൂറിന്‍റ്റെ പോസ്റ്റില്‍ ഇട്ടതിനല്ല മന്‍സൂറാണ് മഴത്തുള്ളിയുടെ ഉടമ എന്ന് പറഞ്ഞത് , കോണ്ടാക്ട് ലിസ്റ്റില്‍ my web page എന്ന സ്ഥലത്ത് മഴത്തുള്ളീ കൊടുത്തതിനാലാണ് , മറ്റുള്ളവര്‍ അവരവരുടേ പ്രോഫൈലില്‍ ഇതിട്ടിട്ടില്ല ,
എന്തെങ്കിലും കാണുമ്പൊള്‍ ശ്രദ്ധിച്ച് വായിക്കണം.
എന്തുകൊണ്ട് മന്‍സൂറിനെ മഴത്തുള്ളി സൈറ്റിനുടമയാക്കി ഞാന്‍ പറഞ്ഞു എന്നതിന്‍റ്റെ കാരണം മലയാളത്തില്‍ പ്രസ്തുത പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഇപ്പോഴും ഞാന്‍ അങ്ങിനെ പറഞ്ഞതില്‍ ഒരു തെറ്റും കാണുന്നുമില്ല.
ഈ വിഷയത്തെപ്പറ്റി പറഞ്ഞപ്പോളൊന്നും പറയാതെ ഇതുപോലുള്ള പോസ്റ്റിലിടുന്നതും അതില്‍ വിവരക്കേട് വിളമ്പുന്നതും ഒരോരുത്തരുടേ സ്വാതന്ത്ര്യം തന്നെ.
തറവാടി said...
നടുക്കുന്ന ചില വിവരങ്ങള്‍:ഈ സൈറ്റ് ബൂലോകത്തുള്ള മന്‍സൂറിന്‍റ്റെതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു മാത്രമല്ല കേരള്‍സ്.ഡോട്ട് കോം ആണ് സ്ഥലം കൊടുത്തതെന്നും.ഇവിടെ എന്‍റ്റെ പോസ്റ്റുകള്‍ എന്‍റ്റെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ച സൈറ്റിനുടമ മന്‍സൂര്‍ ആണെന്ന് കാണിക്കുന്നുഇനി നിങ്ങള്‍ പറയുക എന്ത് ചെയ്യണമെന്ന്!
പ്രിയ തറവാടി..
ഈ കമണ്റ്റ് താങ്കള്‍ ഇട്ടതാണെന്ന് വ്യക്തമാണ്. ഇങ്ങനെയൊരാളെ കുറിച്ച് ആരോപണമുന്നയിക്കുന്നതിന് മുമ്പ് വെറുതെയെങ്കിലും ഒന്നന്വേഷിക്കാമായിരുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
മഴത്തുള്ളികിലുക്കം എന്ന കമ്മ്യൂണിറ്റിയിലുള്ള പലരും ഇങ്ങനെയൊരു അഭിപ്രായത്തെ തുടര്‍ന്ന് മന്‍സൂറിനെ തെറ്റിദ്ധരിക്കാനിടയായതും ചിലരെല്ലാം ആ ബ്ളോഗിലെ അംഗത്വം ഉപേക്ഷിച്ച് പോകുകയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പിന്നെ വായിക്കുമ്പോഴും അഭിപ്രായം പറയുമ്പോഴും വളരെ ശ്രദ്ധിച്ചേ പാടുള്ളുന്നുവെന്ന് നന്നായറിയാം. ഇപ്പോഴും ഉള്ളിലുള്ള അഭിപ്രായം ചിലര്‍ പറയാതിരിക്കുന്നതിണ്റ്റെ കാരണവും ഇതാണെന്നതില്‍ സംശയമില്ല..
എന്തിരുന്നാലും നടുക്കുന്ന വിവരം എന്നൊക്കെ പറഞ്ഞ് ബ്ളോഗില്‍ കൊണ്ടുവന്ന ഈ എക്സ്ക്ളൂസിവ് സംഭവത്തിണ്റ്റെ യാഥാര്‍ത്ഥ്യം ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു എന്ന് ഇപ്പോള്‍ ചിലരെങ്കിലും അറിഞ്ഞിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
ഈ പോസ്റ്റില്‍ വസ്തുതാ പരമായ ഒരു തെറ്റുണ്ട്.
ഞാനും സഹയാത്രികനും ഒരിടത്തല്ല പണിയെടുക്കുന്നത്.
തെറ്റ് തിരുത്തും എന്ന് കരുതാമല്ലോ?
ബാക്കിയുള്ള കാര്യങ്ങളില്‍ എന്റെ നിലപാടുകള്‍ എനിക്ക് ശരി. താങ്കളുടേത് താങ്കള്‍ക്കും.
കേരള്‍സ്.ഡോട്ട്.കോമുമായി വലിയ പ്രശ്നങ്ങള്‍ നടക്കുന്നതിനിടയില്‍ നമ്മുടെ ഇടയിലുള്ള ഒരാള്‍ക്ക് അവരുടെതന്നെ മറ്റൊരു സൈറ്റുമായി ബന്ധമുണ്ടെന്ന് കാണുന്നത് എന്നെ സംബധിച്ചിടത്തോളം നടുക്കുന്ന വിവരം തന്നെയാണ്.
കാര്യത്തിന്‍റ്റെ ഗൗരവം സ്വല്‍പ്പം ആവേശം കൊള്ളിച്ചു എന്നത് സത്യം തന്നെ അതോടൊപ്പം
മന്‍സൂറുമായി എനിക്ക് നേരിട്ട് പരിജയമില്ലാത്തതിനാല്‍ അയാളാവില്ല എന്ന സന്ദേഹം എന്നില്‍ വന്നില്ല.
my web page ഇല്‍ നിന്നും മഴത്തുള്ളിയുടെ ലിങ്ക് കൊടുത്തത് അബദ്ധമായി എന്ന തിരിച്ചറിവാണല്ലോ മന്‍സൂര്‍ അതവിടേന്ന് മാറ്റാന്‍ കാരണം. ഒപ്പം മന്‍സൂറിന്‍റ്റെ വിശദീകരണം ഞാന്‍ വിശ്വസിച്ചതുകൊണ്ട് തന്നെയാണ് പിന്നീടതിനെപ്പറ്റി ഒന്നും ഉന്നയിക്കാതിരുന്നതും.
പേരില്‍ വന്നതുകൊണ്ട് മത്രമാണ് പലവട്ടം വിശദീകരിച്ചത് വീണ്ടും ദ്രൗപതിയോട് വിവരിച്ചത് അല്ലെങ്കില്‍ മുകളിലെ അനൊണികളെപ്പോലെ അവഗണിക്കുകയേ ഉണ്ടായിരുന്നുള്ളൂ.
എടാ അനോണിമസ്സേ തോന്ന്യാസം പറയരുത്. ഇഞ്ച്ചിപ്പെണ്ണ് ആണോടാ ദേവദാസിനെതിരേ മെയില്‍ അയച്ചത്? ഉറപ്പുണ്ടോടാ? ഉണ്ടെങ്കില്‍ നീ കേസ് കൊഡുക്ക്, കുറ്റവാളിയെ ശിക്ഷിക്കട്ടെ.
ഇല്ലെങ്കില്‍ നിന്റെ ശഭ്ദം ഇവിടേ കേള്‍ക്കല്ലും.
മിണ്ടാതെ പോടാ.
എടോ തനിക്കിതെന്നാത്തിന്റെ കേടാ, താന്‍ എഴുതിയതില്‍ ഒരു നാല്‍പ്പത് ശതമാനമെങ്കിലും സത്യമുണ്ടോ? ഇഞ്ചിപ്പെണ്ണ് അവരെ എന്താക്കിക്കളയുമെന്ന് എഴുതീന്നാ പറഞ്ഞത്? ആ മെയില്‍ വേഗം പുബ്ലീശ് ചെയ്യ് നീ,
കറുത്ത വാരമാഘ്ഓഷിച്ചുകൊണ്ട് ഒരു ചുക്കും സംഭവിക്കില്ല എന്നത് നീ പറഞ്ഞത് സത്യം! അത് ആ പെരിങ്ങോടനാളാവാന്‍ ഓരോതമാശ ആ എനര്‍ജി ഇവിടെ വേസ്റ്റാക്കണ്ട് ഇരു ചെവിയറിയാതെ, കീഴിക്കൂടെ അവന്‍മാര്‍ക്ക് ഇട്ട് പണി കൊടുക്കേണ്ടതായിരുന്നു വേണ്ടത്.അത് ചെയ്യുന്നെന്ന് വിശ്വസിക്കാം ഇനി അത് ചെയ്തില്ലങ്കില്‍ ഇത്രയും അലമ്പുണ്ടാക്കിയവ അവന്‍മാര്‍ ഇവര്‍ക്ക് പണി കൊടുത്തോളും.:(
പിന്നെ ബ്ലോഗില്‍ ആളുകള്‍ ഒന്നിച്ചു നില്‍ക്കുന്നതില്‍ തനിക്കെന്തോ സങ്കടം തോന്നുന്നുണ്ട് അല്ലേ?
ഈ പോസ്റ്റുകള്‍ ഇട്ടവര്‍ മാത്രമല്ല, ഇവരുടെ കൂട്ടത്തിലുള്ളത് മിണ്ടാണ്ടെയിരിക്കുന്ന വേറേയും ആളുകള്‍ ഉണ്ട് അവരൊക്കെയും ഇവരോട് സപ്പോര്‍ട്ട് തന്നെ, പലകാരണങ്ങള്‍ മൂലം അവരൊന്നും പോസ്റ്റ് എഴുതിന്നില്ല എന്നേയുള്ളൂ, എന്റെ കാര്യം പറഞ്ഞാല്‍ രാജും കുരുവിയും പോന്ന വഴി എനിക്ക് പിടിക്കൂല അതുകൊണ്ട് മാറി നടക്കുന്നു എന്ന് മാത്രം, രാജിനു പകരം മറ്റാരാരുന്നെങ്കിലും ഞാനും ഒരു കറുത്ത് പോസ്റ്റ് ഇട്ട് പ്രതിഷേധിച്ചേനേ , എന്നാലും മൌനമായി ഞാനും സപ്പോര്‍ട്ട് ഉണ്ട് ഇഞ്ചിപ്പെണ്ണിനോട്. അതുകണ്ട് വെശമിച്ചിട്ട് കാര്യമില്ല അന്യന്‍ നില്‍ക്കാണ്ട് ചെല്ല്.
"അല്ല ഞാനൊന്നു ചോദിക്കട്ടെ, കേരള്‍സിലും മറ്റ് സൈറ്റിലുമൊക്കെ കൊടുത്ത ലിങ്കുകള്‍ യഥാര്‍ത്ഥത്തില്‍ നല്ലൊരു പരസ്യം തന്നെയല്ലേ. ബ്ളോഗിലെ പല ഉണക്ക ബ്ളോഗുകള്‍ വരെ അതില്‍ വന്നുവെന്നത് അത്തരം ഉണക്കബ്ളോഗിണ്റ്റെ ഉടമകളെ സംബന്ധിച്ചിടത്തോളം ഗുണമുളള കാര്യമാണെന്നാണ് അന്യന് തോന്നുന്നത്. കേരള്‍സില്‍ തന്നെ പോസ്റ്റ് ചെയ്ത നല്ല പോസ്റ്റുകളില്‍ പലതിനും ബ്ളോഗന്‍മാരുടെ മെയില്‍ ഐ ഡി വരെ കൊടുത്തുവെന്ന കാര്യവും ഇതിനോട് കൂട്ടിവായിക്കണം"
കേരള്‍സ്.കോമില്‍ എവിടെയാണ് ബ്ളോഗുകളുടെ ലിങ്ക് കൊടുത്തിരിക്കുന്നതെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. താങ്കളുടെ കയ്യില്‍ തെളിവുകളുണ്ടെങ്കില്‍ ഇവിടെ പബ്ലിഷ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. (അതില്‍ മുഴുവനും കോപി പേസ്റ്റ് മാത്രമായിരുന്നു ഞാന്‍ കണ്ടിരുന്നത്, ചിലരുടെ പേര് മാത്രം കൊടുത്തതായി കണ്ടിരുന്നു. അത് താങ്കള്‍ക്ക് പബ്ലിസിറ്റിയായി തോന്നിയാല്‍ അത് താങ്കളുടെ കാഴ്ചപ്പാടിന്‍റെ പ്രശ്നം.
എന്തിനോടും പ്രതികരിക്കുന്നത് നല്ലതാണ്, പക്ഷെ കാര്യം മുഴുവനറിഞ്ഞതിനു ശേഷമായാല്‍ നന്ന്. പകുതി വായനയും വ്യക്തിവിദ്വേഷവും അപകടം ചെയ്യും.
വ്യത്യസതനാകാന്‍ ഇതിലും നല്ല എത്രയോ വഴികളുണ്ട്.
ഈ പോസ്റ്റിനോടൊരിക്കലും യോജിക്കാന്‍ കഴിയുന്നില്ല.
രണ്ടാമത്തെ ഓര്‍മ്മപ്പെടുത്തല്‍:
എന്നെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്തെ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പോസ്റ്റില്‍ നിന്നും നീക്കണം.
ഷിഹാബ് അഞ്ചല്‍
'എന്തോന്ന് കരിവാരം' എന്ന് ചോദിക്കാന്‍ ധൈര്യവും ചങ്കൂറ്റവും വാക്കിലും പ്രവൃത്തിയിലും വേണ്ടാ എന്നുള്ളത് ഇപ്പോ മനസ്സിലായില്ലേ. ഏത് ‘അന്യനും’ ചോദിക്കാവുന്നതേയുള്ളൂ ‘എന്തോന്ന് കരിവാരം’ എന്ന്.
വ്യത്യസ്ഥമായി ചിന്തിക്കുന്നത് കൊള്ളാം
അതിനുമുമ്പ് കുറച്ച് അന്തമെങ്കിലും വേണം
ഇത്രയും പേര്‍ വെറും വിഡ്ഡികളായതിനാലാണോ കരിവാരം ആചരിക്കുന്നത്.
grow up yaar, then come!
all the best.
you have your own view (?).. and others their own..
സത്യസന്ധമായ പല കാര്യങ്ങളും ഈ പോസ്സ്റ്റിലുണ്ട്.
അങ്ങനെയായിരുന്നു ആദ്യം മുതലേ എല്ലാവരും വേണ്ടിയിരുന്നതും
അനന്യന് സ്നേഹപൂര്‍വ്വം എന്റെ വക ഒരു വാറോല:
:-)
1 രാജ് നീട്ടിയത്ത് (Raj Neetiyath)
2 വണ്‍ സ്വാലോ (One Swallow)
3 വെള്ളെഴുത്ത് (Vellezhuthth)
4 വിശാലമനസ്ക്കന്‍ (Visalamanaskan)
5 ചൂട്ടഴി (Choottazhi)
6 ഗുപ്തന്‍ (guptham)
7 ഇതെന്താ? (ithentha)
8 ശാലിനി (Salini)
9 കുമാര്‍ (Kumar)
10 അഞ്ചല്‍ക്കാരന്‍ (anchalkkaran)
11 നജൂസ് (Najoos)
12 വക്കാരിമഷ്ട (Wakkarimashta)
13 ഇടിവാള്‍ (Idival)
14 ബിന്ദു (Bindu)
15 പച്ചാളം (Pachalam)
16 ഞാന്‍ (Njan)
17 ശ്രീ (Sree)
18 സിജു (Siju)
19 ബീരാങ്കുട്ടി (Beerankutti)
20 രേഷ്മ (Reshma)
21 മൂര്‍ത്തി (Moorthy)
22 സാരംഗി (Saramgi)
23 സെബിന്‍ ജേക്കബ് (Sebin Jacob)
24 ശ്രീവല്ലഭന്‍ (Sreevallabhan)
25 അനംഗാരി (Anamgari)
26 സങ്കുചിതന്‍ (Sankuchithan)
27 യാരിദ് (Yarid)
28 സുന്ദരന്‍ (Sundaran)
29 ദേവന്‍ (Devan)
30 സപ്തവര്‍ണ്ണങ്ങള്‍ (Sapthavarnangal)
31 വേണു (Venu)
32 ഷിജു അലക്സ് (Shiju)
33 വാവച്ചി (Vavachi)
34 മയൂര (Mayoora)
35 പുള്ളി (Pulli)
36 അനിലന്‍ (Anilan)
37 കണ്ണൂരാന്‍ (Kannuran)
38 ജി. മനു (G Manu)
39 തമനു (Thamanu)
40 ഷെഫി (Shefi)
41 തറവാടി & വല്യമ്മായി (Tharavadi & Valyammayi)
42 സാക്ഷി (Sakshi)
43 സിയ (Ziya)
44 കുഞ്ഞന്‍സ് (Kunjans)
45 നസീര്‍ (Nazeer)
46 ചീടാപ്പി (Cheedappi)
47 കുട്ടന്മേനോന്‍ (Kuttenmenon)
48 അനോണി ആന്റണി (Anony Antony)
49 പ്രശാന്ത് കളത്തില്‍ (Prasanth Kalathil)
50 കേരളഫാര്‍മര്‍ (Keralafarmer)
51 ദസ്തക്കിര്‍ (Dasthakir)
52 കിനാവ് (Kinav)
53 നിഷ്ക്കളങ്കന്‍ (Nishkalankan)
54 ആശ (Asha)
55 ലതീഷ് മോഹന്‍ (Latheesh Mohan)
56 പി.ആര്‍. (PR)
57 സിദ്ധാര്‍ത്ഥന്‍ (Sidarthan)
58 ഭൂമിപുത്രി (Bhumiputhri)
59 കല (Kala)
60 അഗ്രജന്‍ (Agrajan)
61 ഷാരു (Sharu)
62 ചിന്ത(പോള്‍) (Chintha)
63 ഉമേഷ് (Umesh)
64 സിബു (Cibu)
65 ഇന്ദിര (Indira)
66 ദേശി പണ്ഡിറ്റ് (DesiPundit)
67 താഹിര്‍ അബ്ദു (Thahirabdhu)
68 എം.എസ്. (MS)
69 വിശ്വപ്രഭ (Viswam)
70 ബാജി ഓടംവേലി (Baji Odamveli)
71 രേവതി (Revathi)
72 ഹരിയണ്ണന്‍ (Hariyanan)
73 വിശ്വപ്രഭ (Viswam Tumblr)
74 കരിങ്കല്ല് (Karinkallu)
75 പാട്രിക്സ് (Patrix)
76 കോവാലകൃഷ്ണന്‍ (Kovalakrishnan)
77 ജയരാജന്‍ (Jayarajan)
78 ജിഹേഷ് (Jihesh)
79 ബിക്കു (Bikku)
80 ബഷീര്‍ വെള്ളറക്കാട് (Basheer Vellarakkad)
81 ശ്രീലാല്‍ (Sreelal)
82 മെലോഡിയസ് (Melodious)
83 നന്ദന്‍ (Nandan)
84 അജ്ഞാതന്‍ (Ajnjathan)
85 ഇത്തിരിവെട്ടം (Ithirivettam)
86 തോന്നിവാസന്‍ (Thonnivasan)
87 കൂള്‍സണ്‍ (Coolsun)
88 വായാടി മലയാളി (Vayadi Malayali)
89 പ്രിയംവദ (Priyamvada)
90 ശംഖുപുഷ്പം (Shankupushpam)
91 നേഹ വിശനാഥന്‍ (Neha Viswanathan)
92 സന്തോഷ് (Santhosh)
93 നിഖില്‍ (Nikhil)
94 രഞ്ജിത്ത് ചെമ്മാട് (Ranjith chemmad)
95 അനില്‍ (Anil)
96 ലാപുട (Lapuda)
97 സാബി (Sabi)
98 അചിന്ത്യ (Achinthya)
99 നളന്‍ (Nalan)
100 സാല്‍ജോ (Saljo)
101 മലയാളി (Malayaali)
102 സന്തോഷ് പിള്ള (Santhosh Pillai)
103 സിനി (Sini)
104 കൈതമുള്ള് (Kaithamullu)
105 നന്ദിനി വിശ്വനാഥ് (Nandini Vishwanath)
106 തത്തമ്മ (Thaththamma)
തുടക്കത്തില്‍ കേരള്‍സുവഴി കറങ്ങിതിരിഞ്ഞപ്പോള്‍ നമ്മുടെയൊക്കെ പോസ്റ്റുകള്‍ അതേപടി അവിടെ കണ്ടൂ.. ഞാനതില്‍ നോക്കിയപ്പോള്‍ ദ്രൌപദിയുടെ പോസ്റ്റിനു താഴെ മാത്രം അയാളുടെ മെയില്‍ ഐഡി കണ്ടു.
ബക്കിയുള്ളവര്‍ക്ക് നേരെ എഴുതിയവരുടെ പേരും ഉണ്ട്..
പിന്നെ കേരള്‍സിനെതിരെ ഇത്രയും പ്രതികരണം വരാന്‍ കാരണം..
ഞാന്‍ ഇത് അവിടെ കണ്ടതിന് ശേഷം ഒരു മെയില്‍ അതിലെ സപ്പോറ്ട്ട് വിഭാഗത്തിന് അയച്ചൂ.. 3 ദിവസം കഴിഞ്ഞിട്ടും ഒരു മറുപടിയും തന്നില്ല.
എന്നാ പിന്നെ അതു വിശദീകരിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടൂ..അപ്പോള്‍ എല്ലാവരും അറിഞ്ഞു കാര്യങ്ങള്‍ പോസ്റ്റ് ഇട്ട് 2 ദിവസം കഴിഞ്ഞ് എനിക്ക് മെയില്‍ വന്നു നിങ്ങളുടെ കൃതികള്‍ അതില്‍ ഉണ്ടായിരുന്നെങ്കില്‍ അത് മാത്രം വെച്ച് മെയില്‍ ചെയ്താല്‍ പോരായിരുന്നൊ ഇങ്ങനെ പോസ്റ്റിട്ട് കേരള്‍സിനെ നിങ്ങള്‍ എന്തുചെയ്യും ഒന്ന് കാണട്ടെ പിന്നെ കുറേ ഭീഷണിയും..
ആ ഭീഷണിയൊക്കെ വകവെയ്ക്കാതിരുന്നപ്പോള്‍ എന്നെ കണ്ടുപിടിക്കും എന്നെയങ്ങ് ഉണ്ടാക്കിക്കളയും എന്നൊക്കെ പറഞ്ഞ് മെയില്‍ പിന്നെ കുറേ സ്പാം മെയിലും പിന്നെ എന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യണം എന്നും പറഞ്ഞ് മെയില്‍ ഞാന്‍ അനങ്ങിയില്ല,, അതുകഴിഞ്ഞ് ശിവ എന്നയാളുടെ ഭീഷണി
എന്നെ നേരിട്ട് കാണാം നിന്റെയൊക്കെ പോസ്റ്റ് കുന്തം എന്നൊക്കെ പറഞ്ഞ് മെയില്‍ വന്നു ഞാന്‍ അത് പബ്ലിഷ് ആക്കി അപ്പോള്‍ ഇഞ്ചിയും മറ്റു സഹബ്ലോഗേര്‍സും ചേര്‍ന്ന് അവര്‍ക്ക് മെയില്‍ ചെയ്തൂ.. അപ്പോള്‍ അവര്‍ പിന്നേയും ഭീഷണിയുടെ സ്വരം .. അതെല്ലാം പോട്ടെ.. ഇപ്പോള്‍ ഈ കരിദിനം കരിവാരം എന്നൊക്കെ പറഞ്ഞാള്‍ കേരള്‍സിനു എന്താ നഷ്ടപ്പെടാന്‍ ഉള്ളത്..? അറിഞ്ഞിടത്തോളം അവര്‍ക്ക് ഒരു കൂസലും ഇല്ല ഇല്ലെങ്കില്‍ ഇത്രയദികം കോലാഹാലങ്ങള്‍ ഇവിടെ നടത്തിയിട്ടും പിന്നെയും അവര്‍ ഭീക്ഷണി മുഴക്കുമോ..?
ഇഞ്ചിക്കെതിരെ വര്‍ഗ്ഗീയത ഉണ്ടാക്കുമൊ..?
ഇവിടെ കരിവാരവും പോസ്റ്റുകള്‍ കറുപ്പിച്ചത് കൊണ്ടൊ അവര്‍ക്ക് എന്താ നഷ്ടപ്പെടാനുള്ളത്..?അവര്‍ക്ക് കുറച്ചൂടെ പബ്ലിസിറ്റി കിട്ടും എന്നതല്ലാതെ നിയമപരമായി ആരെങ്കിലും എന്തെങ്കിലും ചെയ്തൊ..?
ഇവരെ നിയമത്തീനു മുന്നില്‍ കൊണ്ടുവരാനുള്ള ഒരു തീരുമാനം എടുക്കാതെ ഇങ്ങനെ സ്വന്തം പോസ്റ്റുകള്‍ കറുപ്പിച്ചത് കൊണ്ട് അവര്‍ക്ക് എന്താ നഷ്ടമാകാനുള്ളത്..?
ചുമ്മാ ഒരു രസത്തീനു വേണ്ടി കറുപ്പാക്കിയ ഈ ബൂലോഗര്‍ നിയമപരമായി എന്തു ചെയ്തൂ...????????????????????????
ഇവിടെ പലരും പറഞ്ഞല്ലോ എല്ലാവരും സപ്പോര്‍ട്ട് ഉണ്ടെന്ന് അല്ല ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ആരാ ഇവിടെ പൂര്‍ണ്ണമായ ഒരു സപോര്‍ട്ട് ചെയ്തത്..?
എന്ത് സപ്പോര്‍ട്ടാ ചെയ്തത്..?
ഒന്ന് പറഞ്ഞെ ഏത് തരത്തിലാ ആരാ എന്താ കേരള്‍സിനെതിരെ ചെയ്തത് എന്ന്.. നാഴികയ്ക്ക് നാല്പത് വട്ടം വന്ന് ഇഞ്ചിയുടെ പൊസ്റ്റിലും എന്റെ പോസ്റ്റിലും വന്ന് പറയുമായിരുന്നല്ലൊ പൂര്‍ണ്ണ പിന്തുണ്ണ പൂര്‍ണ്ണ പിന്തുണ എന്ന് എന്തു രീതിയില പിന്തുണ നല്‍കിയത് എന്ന് ഒന്ന് പറഞ്ഞെ.. വിവരണങ്ങളും വിവര്‍ത്തനങ്ങളും പലരും ഇവിടെ നല്‍കിയല്ലൊ അതുമല്ലാഞ്ഞിട്ട് എന്താ ഇവിടെ പറ്റിയത് എന്നുപോലും അറിയാതെ വന്ന് ഞാന്‍ പ്രതിഷേധത്തില്‍ പങ്കുചേരുന്നു എന്ന് പറഞ്ഞ് ബ്ലോഗൌകള്‍ എത്രയാണ്.. പിന്നെ ആരോ പറയുന്നത് കേട്ടൂ ഒരു ഒത്തുകളി എന്ന് അതാ പറയുന്ന കാര്യം എന്താന്ന് കൂടി അറിയാത്ത എത്രബ്ലോഗര്‍ നമ്മുക്കിടയില്‍ ഉണ്ട്..പിന്നെ മഴത്തുള്ളീ എന്ന ലേബല്‍ കണ്ടൂ മന്‍സൂറിന്റെ പുറകേ കുറേ പേര് അതു പിന്താങ്കുന്നു എന്നും പറഞ്ഞ് അതിന്റെ പുറകേ കുറേപ്പേര്...
അല്ല ഇവിടെ എന്താ നടക്കുന്നത് .?
രാഷ്ട്രീയമോ..? അതൊ കയ്യാങ്കളിയൊ..? അതൊ പരസ്പരം കുറ്റപ്പെടുത്തുകയോ..?
ബൂലോഗത്തെ ഒന്നടങ്കം അടച്ച് ആക്ഷേപിച്ച കേരള്‍സിനെ നിങ്ങള്‍ എന്തു ചെയ്തൂ..? അവര്‍ക്കെതെരെ ബ്ലോഗുകളില്‍ വന്ന് സപ്പോര്‍ട്ടുണ്ട് എന്ന് പറയുന്ന എന്റെ സ്നേഹിതന്മാരെ നിങ്ങള്‍ എന്താ ചെയതത്..?ബ്ലോഗ് കറുപ്പിച്ചതൊ../ അതോ ലോകത്തുള്ള പോസ്റ്റിലൊക്കെ പോയി കമന്റ് പാസ്സാക്കിയതൊ...?
അവനവന്റെ പോസ്റ്റിലെ കമന്റുകള്‍ കൂട്ടണം എന്നല്ലാതെ ആരാ ഇവിടെ സത്യ സന്തമായ ഒരു നിലപാട് എടുത്തത്..?
ആദ്യമായി ഒരു പോസ്റ്റിട്ടപ്പോള്‍ കടന്നല്‍ കൂട് ഇളകിയത് പോലെ എല്ലാ ബ്ലേഗേര്‍സും അണിനിരന്നല്ലൊ അന്ന് കണ്ട ആവേശമൊന്നും ഇന്ന് കാണുന്നില്ലല്ലൊ..പിന്നെ അതുവെച്ച് ഒരു നൂറോളം പോസ്റ്റുകളും വന്നല്ലൊ..
പിന്നെ ഇഞ്ചി.... ഇപ്പൊ 4 ദിവസമായി അവരുടെ ഒരു അറിവും ഇല്ല.. അല്ല ഇതില്‍ നിന്നും മനപ്പൂര്‍വ്വം പിന്മാറിയ്താണോ അതോ മതിയാക്കിയോ ഈ പ്രക്ഷോഭം..?
ബൂലോകം ആകെ നാറിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണിപ്പോള്‍ .
കേരള്‍സ് ചെയ്ത തെണ്ടിത്തരത്തിന് തിരിച്ചടി കൊടുക്കുന്നതിനു പകരം പ്രശ്നങ്ങളെ വഴി തിരിച്ചു വിട്ടു.
എത്ര പേര്‍ കേരള്‍സിനു മെയില്‍ അയച്ചു? അതിലെത്ര പേര്‍ക്ക് മറുപടി കിട്ടി? ആരൊക്കെ
കേരള്‍സില്‍ നിന്നും സ്വന്തം രചനകളുടെ കോപ്പികള്‍ എടുത്തു വെച്ചിട്ടുണ്ട്? ഇവര്‍ക്കു മാത്രമേ
കേരള്‍സുമായി സംസാരിക്കാന്‍ കഴിയുള്ളൂ. കാരണം എല്ലാത്തിനും ആവശ്യം തെളിവുകളാണ്.
നല്ലൊരു രീതിയില്‍ തീര്‍ത്തുകൊണ്ടിരുന്ന പ്രശ്നത്തെ അനാവശ്യമായ ഇടപെടലുകള്‍ കൊണ്ട് ഇത്രയും വരെ എത്തിച്ചത് നമ്മള്‍ തന്നെയാണ്.
ബ്ലോഗ്ഗേഴ്സ് വെറും നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ ഹര്‍ത്താലിനു പകരം സ്വയം കറുപ്പിച്ചു നടക്കാതെ കേരള്‍സിനെ കാര്യ് പറഞ്ഞ് മനസ്സിലാക്കി ഇനി ചെയ്യില്ല എന്നു അവരെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. നല്ലൊരു ബിഹേവിയര്‍ നമ്മള്‍ കാണിക്കേണ്ട അവസരമായിരുന്ന് ഇത്.
എന്റെ പോസ്റ്റ് അങ്ങനെയൊരു ഉദ്ദേശത്തോടെയായിരുന്നു ഇട്ടതും. ചെയ്യേണ്ടതൊന്നും ചെയ്യേണ്ട സമയത്ത് ചെയ്യാതെ ഇനി എവിടെപ്പോയിട്ടും കാര്യമില്ല. കാര്യങ്ങള്‍ അത്രത്തോളം വഷളായിരിക്കുന്നു
വസ്തുതാപരമായ
തെറ്റ് ചൂറ്റിക്കാണിച്ചതിന്
അഞ്ചല്‍ക്കാരന് നന്ദി...
സഹയാത്രികനെ അറിയില്ലെന്ന് പറഞ്ഞില്ലല്ലോ...മഹാഭാഗ്യം..:)
വിശ്വപ്രഭ മാഷേ.....
മലയാളബ്ളോഗിങ്ങിന്
തന്നെ തുടക്കം കുറിച്ചവരിലൊരാള്‍
തന്നെ ഈ കരിവാരത്തിന്
പിന്നാലെപോയത്
ഒട്ടും ശരിയായില്ലെന്നാണ്...
എണ്റ്റെ വ്യക്തിപരമായ അഭിപ്രായം.... എന്തായാലും...
കരിവാരമാഘോഷിക്കുന്നവരുടെ
ലിങ്ക് തന്ന് സഹായിച്ചതിന് നന്ദി...
(ശില്‍പശാലയ്ക്ക് ശേഷംഞാന്‍ ആദ്യമായാണ്..... മാഷെ ബ്ളോഗില്‍ കാണുന്നത്.. )
സത്യം തുറന്ന് പറയാന്‍മടി
കാണിക്കാതിരുന്ന
പ്രിയയ്ക്ക് ആശംസകള്‍... ....
സജീ.....
കേരള്‍സിണ്റ്റെ പ്രശ്നം
ബൂലോകത്ത് ആദ്യമായി
ചൂണ്ടിക്കൂട്ടിയത്...
താങ്കളാണ്...
ആ താങ്കള്‍ തന്നെ ഇപ്പോള്‍
പ്രശ്നം ചിലരൊക്കെ ചേര്‍ന്ന്
വഴിതിരിച്ചുവിട്ടുവെന്ന യാഥാര്‍ത്ഥ്യംവെളിപ്പെടുത്തിയിരിക്കുന്നു....
മറ്റാരുടെ അഭിപ്രായത്തേക്കാളും...
ഇക്കാര്യത്തില്‍ സജിയുടെ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യത്തില്‍ എനിക്ക്‌എതിരഭിപ്രായമില്ല...... കേരള്‍സിനെതിരെ..
കാര്യമായി എന്തെങ്കിലും
പ്രതികരിക്കുന്നതിനുപകരം
ഇഞ്ചിപ്പെണ്ണിന് പിന്തുണയും നല്‍കി
ബ്ളോഗും കറുപ്പിച്ച് മിണ്ടാതിരിക്കുന്നവര്‍ ഇനിയെങ്കിലും വസ്തുത മനസ്സിലാക്കുമെന്ന്‌പ്രതീക്ഷിക്കുന്നു.....
ഒരു ഇഞ്ജിക്കു വേന്ദി ബ്ളോഗ് കറുപ്പിക്കുന്നവര്‍. (ഇഞ്ജി ഇത്രയധികം ഓവര്‍സ്മാര്‍ട്ട് ആകേന്‍ഡ ആവശ്യമില്ല്ളായിരുന്നു.)
ഷയിം ഓണ്‍ കറുപ്പുക്കുന്നവര്‍സ്
All I can say is nothing because your blog is not interesting to read.
This blog could be more exciting if you can create another topic that everyone can relate on.
So that those who will accidentally visit your site will not waste there time with this stupid topics.
Katon, Goukakyu no jutsu.
Yugs, daw nabasahan ko naman ni sa iban nga blog?
താങ്കളുടെ GUTS അഭിനന്തിക്കാതെ ഇരിക്കാന്‍ കഴിയില്ല.. ഇവിടെ പല ബ്ലോഗ്ഗെര്‍ക്കും ഇഞ്ചി പെണ്ണിന്റെയും മറ്റു പെണ്‍ കോന്തമാരുടെയും പോസ്റ്റ്-നു എതിരായി പറയണം എന്ന് ഉണ്ടായരിന്നു.. പക്ഷെ അതിനുള്ള ചങ്ങ്ക് ഉറപ്പ് ഇല്ലാതെ പോയി... താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.... മാത്രമല്ല താങ്കളുടെ ആരെയും പേടിക്കാതെ എന്തും തുറന്നു പറയുന്ന ദൈര്യത്തെ അഭിനന്ദിക്കുന്നു..
"പെണ്ണ്" എന്ന് കേട്ടാല്‍ പുറകെ മണപ്പിച്ചു പോകുന്ന കുറെ ആണും പെണ്ണും കേട്ട വര്‍ഗം ഉണ്ടേ.. ഒരു പെണ്ണിനെ സുഖിപ്പിക്കാന്‍ കാണിച്ച വഴി ആയി മാത്രമെ ഈ കരി വാരതിനെയും മന്നംകെട്ടയെയും കാണാന്‍ സാധിക്കു..
Post a Comment